ദക്ഷിണ കൊറിയൻ സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി സജീവസാന്നിധ്യമാണ് യോങ് യൂങ് ജുങ്ങ്. 1971 ല്‍ പുറത്തിറങ്ങിയ ഫയര്‍ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇന്‍സെക്റ്റ് വുമണ്‍, മദര്‍,  ദ ബാച്ചസ് ലേഡി, എ ഗുഡ് ലോയേഴ്‌സ് വൈഫ്, ദ ഹൗസ്‌മെയ്ഡ് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയമായ മറ്റ്  ചിത്രങ്ങള്‍. 

1974 ല്‍ ദക്ഷിണകൊറിയന്‍ ഗായകനും എഴുത്തുകാരനുമായ ജോ യോങ് നാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു യോങ് യൂങ് ജുങ്ങ്. പിന്നീട് 1984 ല്‍ വിവാഹമോചനം നേടി  സിനിമിയില്‍ മടങ്ങിയെത്തി. ഇടവേളയ്ക്ക് ശേഷവും മികച്ച സിനിമകളുടെ ഭാഗമാകാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും യാങ് യൂങ് ജുങിന് സാധിച്ചു. 

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടാന്‍ യോങ് യൂങ് ജുങ്ങിന് 72 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. മിനാരി എന്ന അമേരിക്കന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വിദേശത്തേക്ക് പറക്കാന്‍  യോങ് യൂങ് ജുങ്ങിന രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അഭിനയത്തോടുള്ള അഭിനിവേശം അത്രയ്ക്ക് തീവ്രമായിരുന്നു തനിക്കെന്നും അതിനാല്‍ അമേരിക്കയിലാണ് ചിത്രീകരണം എന്ന് പറഞ്ഞപ്പോള്‍ വാര്‍ധക്യസഹജമയുള്ള രോഗങ്ങളെ താന്‍ ഗൗനിച്ചില്ലെന്നും യാങ് യൂങ് ജുങ്ങ് പറയുന്നു. മിനാരിയിലെ സുഞ്ചാ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ യോങ് യൂങ് ജുങ്ങിന് ഗില്‍ഡ് പുരസ്‌കാരം, ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍  നേടുകൊടുത്തു. ഒടുവില്‍ ഇതാ ഓസ്‌ക്കാര്‍ പുരസ്‌കാരവും. ഈ പുരസ്‌കാരങ്ങള്‍ ആദ്യമായി സ്വന്തമാക്കുന്ന കൊറിയന്‍ നടി എന്ന നേട്ടവും യോങ് യൂങ് ജുങ്ങ് സ്വന്തം.  

Content Highlights: Youn Yuh-jung Oscar, Award for best supporting actress, Minari, first south Korean actresses to win this title