നടന്‍ ഇര്‍ഫാന്‍ ഖാനും കോസ്റ്റിയൂം ഡിസൈനര്‍ ഓസ്‌ക്കര്‍ വേദിയില്‍ ആദരം. കഴിഞ്ഞ വര്‍ഷം മണ്‍മറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കാന്‍ 'ഇന്‍ മെമ്മോറിയ'ത്തിലായിരുന്നു ഇവരെ അനുസ്മരിച്ചത്. 

ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഇര്‍ഫാന്‍ ഖാന്‍ തുടര്‍ന്ന് ഹോളിവുഡിലും ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. ദ വാരിയര്‍, ലൈഫ് ഓഫ് പൈ, ദ നെയിംസേക്ക്, സ്ലംഡോഗ് മില്ല്യണയര്‍, ദ അമേസിങ് സ്‌പൈഡര്‍മാന്‍, ഇന്‍ഫേര്‍നോ, ജൂറാസ്സിക് വേള്‍ഡ് തുടങ്ങിയവയാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ഹോളിവുഡ് ചിത്രങ്ങള്‍.

ഇന്ത്യയില്‍നിന്ന് ആദ്യമായി ഓസ്‌ക്കര്‍ നേടിയ ചലച്ചിത്ര പ്രവര്‍ത്തകയാണ് ഭാനു അത്തയ്യ. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിലൂടെയാണ് ഭാനു അത്തയ്യ പുരസ്‌കാരം നേടിയത്. ജോണ്‍ മോണോയ്‌ക്കൊപ്പമായിരുന്നു ഭാനു അത്തയ്യ പുരസ്‌കാരം നേടിയത്.

Content Highlighs: irrfan Khan Bhanu Athaiya get mention In Memoriam Oscar academy award 2021