ഫ് ബെയ്‌ലെ സ്ട്രീറ്റ് കുഡ് ടോക്ക് കണ്ടിറങ്ങിയവര്‍ക്ക് മറക്കാനാവില്ല ഏണ്‍സറ്റൈന്റെയും ടിഷിന്റെയും അമ്മ ഷാരണ്‍ റിവേഴ്‌സിനെ. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെയുള്ള റിവേഴ്‌സിന്റെ ജീവിതത്തെ അത്രയും ഭാവതീവ്രതയോടെയാണ റെജീന കിങ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. 

മികച്ച സഹനടിക്കുള്ള നോമിനേഷന്‍ ലഭിക്കുമ്പോള്‍ ഓസ്കറില്‍ ഒരു ഷുവര്‍ ബെറ്റായിരുന്നു കിങ്. എഴുപത്തിയേഴാമത് ഗോള്‍ഡണ്‍ ഗ്ലോബില്‍ പുരസ്‌കാരം നേടിയതോടെ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയായിരുന്നു.

എന്നാല്‍, ഡോള്‍ബി തിയ്യറ്ററിലും പ്രതീക്ഷ തെറ്റിയില്ല. ആദ്യമായി ഓസ്‌കര്‍ പുരസ്‌കാരവും ആ നെഞ്ചനോട് ചേര്‍ന്നു. റിവേഴ്‌സിന്റെ വേഷത്തിന് കിങ്ങിന്  കിട്ടുന്ന അഞ്ചാമത്തെ പുരസ്‌കാരമായിരുന്നു ഇത്. അക്കാദമി, ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് പുറമെ  ക്രിട്ടിക്‌സ് ചോയ്‌സ് മൂവി അവാര്‍ഡും ഡെട്രോയിറ്റ് ഫിലിം ക്രിട്ടിക്‌സ് സൊസൈറ്റി അവാര്‍ഡും ലോസ് ആഞ്ജലീസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡും ലോസ് ആഞ്ജലീസ് ഓണ്‍ലൈന്‍ ഫിലിം ക്രിട്ടിക്‌സ് സൊസൈറ്റി അവാര്‍ഡും നേടിയിരുന്നു കിങ്.

ഓസ്‌കര്‍ നേട്ടത്തിന്റെ സന്തോഷവും അതിലേയ്ക്കുള്ള യാത്രത്തില്‍ അനുഭവിച്ച യാതനകളും വ്യക്തമായിരുന്നു ഡോള്‍ബി തിയ്യറ്ററില്‍ പുരസ്‌കാരം കൈയിലേന്തി കിങ് നടത്തിയ ഹ്രസ്വപ്രസംഗം.

ഈ പുരസ്‌കാരം എന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. ഇതായിരുന്നു ഈറനണിഞ്ഞ കണ്ണുകളോടെയുള്ള കിങ്ങിന്റെ ആദ്യ പ്രതികരണം. സ്‌പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറായിരുന്ന അമ്മ ഗ്ലോറിയയുടെ കൈ പിടിച്ചാണ് കിങ് ഓസ്‌കര്‍ വേദിയിലെത്തിയത്. കിങ്ങിന് എട്ട് വയസ്സുള്ളപ്പോള്‍ തമ്മില്‍ പിരിഞ്ഞവരാണ് അച്ഛനും അമ്മയും.

ജീവിതം ഒരു പൂര്‍ണവൃത്തം പൂര്‍ത്തീകരിച്ചതുപോലെ തോന്നുന്നു. എന്റെ അമ്മയും മുത്തശ്ശിയുമാണ് ഈ കഥാപാത്രത്തിന് ഉള്‍ക്കരുത്ത് പകര്‍ന്നത്. അതിന് പ്രചോദനമായതും അവരു തന്നെ. ഒരു ദീപസ്തംഭം പോലെയാണ് അമ്മ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നത്. ഇതില്‍പരം മറ്റെന്തു വേണം. ഈ യാത്രയില്‍ ഒരുപാട് പേരോട് കടപ്പാടുണ്ട്. ഇതില്‍ കൂടുതല്‍ ഞാന്‍ എന്തു പറയാന്‍. സന്തോഷം കൊണ്ട് എന്റെ മനസ്സാകെ ശൂന്യമായി പോവുകയാണ്.

regina king

നമ്മള്‍ ഏത് ലിംഗത്തില്‍ പെട്ടവാരായാലും ഏത് വിഭാഗത്തില്‍ പെട്ടവരായാലും ശരി ദുരന്തങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. സ്‌നേഹം മാത്രമാണ് അതില്‍ നിന്ന് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അത് മാത്രമാണ് നമ്മളെ മറുകരയ്‌ക്കെത്തിക്കുന്നത്.

1974ല്‍ പുറത്തിറ''ങ്ങിയ ജശയിംസ് ബാള്‍ഡ്‌വിന്റെ നോവലിനെ അധികരിച്ച് ബാരി ജെന്‍കിന്‍സ് ഒരുക്കിയ ചിത്രമാണ ഇഫ് ബെയ്‌ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രം. 2017ല്‍ ജെകിന്‍സ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റിനും ഓസ്‌കര്‍ ലഭിച്ചിരുന്നു.

1971ല്‍ ജനിച്ച റെജീന കിങ് എന്‍.ബി.സി. ടെലിവിഷനിലെ 227 എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ബ്രെന്‍ഡ ജെന്‍കിന്‍സ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പിന്നീട് ഫ്രൈഡേയിലെ ഡാന ജോണ്‍സ്, ജെറി മാഗൈ്വറിലെ മാസീ ടൈഡ്‌വെല്‍ എന്നീ വേഷങ്ങളിലൂടെ മികച്ച നടിയെന്ന കീര്‍ത്തി സ്വന്തമാക്കി.

Content Highlights: Oscar2019 Regina King Best Actress in Supporting Role If Beale Street Could Talk