ലോസ് ആഞ്ജലീസ്:  എണ്‍പത്തിയൊന്‍പതാമത് അക്കാദമി അവാര്‍ഡില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. പ്രണയവും സംഗീതവും ഇഴചേര്‍ത്ത് ഡാമിയന്‍ ചാസെല്ലെ ഒരുക്കിയ ലാ ലാ ലാന്‍ഡാണ് ഓസ്‌കറില്‍ അരങ്ങുവാണത്. മൊത്തം അഞ്ച് ഓസ്‌കറാണ് ചിത്രം നേടിയത്. മികച്ച നടി, സംവിധായകന്‍, ഛായാഗ്രഹണം, ഒറിജിനല്‍ സംഗീതം, ഒറിജിനല്‍ സ്‌കോര്‍ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. എന്നാല്‍, അഡെലെ റൊമാന്‍സ്‌കി, ഡെഡെ ഗാര്‍ഡ്‌നര്‍, ജെറമി ക്ലെയ്‌നര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ മൂണ്‍ലൈറ്റാണ് മികച്ച ചിത്രം. മൂണ്‍ലൈറ്റിലെ അഭിനയത്തിന് മഹേര്‍ഷാല അലി മികച്ച സഹനടനായി. ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മുസ്ലീം നടനാണ് അലി.

വാറൻ ബെറ്റിയും ഫായെ ഡുണാവായും ആദ്യം ലാ ലാ ലാൻഡാണ് മികച്ച ചിത്രമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് തിരുത്തി മൂൺലൈറ്റിനെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് ഓസ്‌കറില്‍ നിരാശയായിരുന്നു. ലയണിലെ അഭിനയത്തിന് ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ അവസാന പട്ടികയില്‍ ഇടം നേടിയെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.

അവാർഡുകൾ:

MAHERSHALA ALI

മികച്ച ചിത്രം: മൂൺലൈറ്റ്
മികച്ച നടന്‍: കാസെ അഫ്ലക് (മാഞ്ചസ്റ്റർ ബൈ ദി സിറ്റി)
മികച്ച നടി: എമ്മ സ്‌റ്റോണ്‍ (ലാ ലാ ലാന്‍ഡ്)
സംവിധായകന്‍: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)
മികച്ച സഹനടന്‍: മഹേര്‍ഷാല അലി (ചിത്രം: മൂണ്‍ലൈറ്റ്)
മികച്ച സഹനടി: വയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)
മികച്ച വിദേശ ചിത്രം: സെയില്‍സ്മാന്‍
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍
വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ഥെം)
ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (2011), മെമ്മോയ്‌സ് ഓഫ് എ ഗെയ്ഷ (2006), ഷിക്കാഗോ (2003) എന്നീ ചിത്രങ്ങള്‍ക്കാണ് കോളീന്‍ അറ്റ്‌വുഡിന് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.
ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍)
സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)
പ്രാഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്)
വിഷ്വല്‍ ഇഫക്റ്റ്‌സ്: ദി ജംഗിള്‍ ബുക്ക്‌
എഡിറ്റിങ്: ജോണ്‍ ഗില്‍ബര്‍ട്ട്  (ഹാക്‌സോ ബ്രിഡ്ജ്)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സിങ്‌
ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റ്: ദി വൈറ്റ് ഹെല്‍മറ്റ്‌
ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ചിത്രം: ലാ ലാ ലാന്‍ഡ്, സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്)
ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ)
അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)