ന്ത്യയ്ക്ക് തിളങ്ങാനാവാതെ പോയ ഓസ്‌കര്‍ അവാര്‍ഡ്ദാന വേദിയില്‍ ഇന്ത്യന്‍ സിനിമയിയില്‍ അഭിനയമികവിന്റെ പ്രതീകമായ ഓംപുരിക്ക് ആദരം.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഓംപുരിയെ ഗ്രാമി അവാര്‍ഡ് ജേതാവ് സാറ ബെരെയ്‌ല്ലെസാണ് ആദരിച്ചത്. ജോണി മിച്ചലിന്റെ ബോത് സൈഡ്‌സ് നൗ എന്ന ഗാനമാണ് ബെരെയ്‌ല്ലെസ് ആലപിച്ചത്. നടി ജെന്നിഫര്‍ അനിസ്റ്റണ്‍ വികാരനിര്‍ഭരമായി ആദരവാചകം ചൊല്ലുകയും ചെയ്തു.

കാരി ഫിഷര്‍, പ്രിന്‍സ്, ജീൻ വൈല്‍ഡര്‍, മിഷേല്‍ സിമിനോ, പാറ്റി ഡ്യൂക്ക്, ഗാരി മാര്‍ഷല്‍, ആന്റണ്‍ യെല്‍ചിന്‍, മേരി ടെയ്‌ലര്‍ മൂര്‍, കര്‍ട്ടിസ് ഹാന്‍സണ്‍, ജോണ്‍ ഹര്‍ട്ട് എന്നിവര്‍ക്കൊപ്പമാണ് ഈസ്റ്റ് ഈസ് ഈസ്റ്റ്, ഗാന്ധി, സിറ്റി ഓഫ് ജോയ്, വൂള്‍ഫ്, ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഓംപുരിയെയും ആദരിച്ചത്.