മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പ്രഖ്യാപിച്ചതില്‍ ആശയക്കുഴപ്പം. ആദ്യം അവര്‍ഡ് പ്രഖ്യാപിച്ചത് ലാ ലാ ലാൻഡിനാണെങ്കിലും യഥാര്‍ഥ വിജയി മൂണ്‍ ലെറ്റ് എന്ന ചിത്രമായിരുന്നു. അഞ്ച് പുരസ്‌കാരങ്ങള്‍ നേടി മുന്നേറിയിരുന്ന ലാ ലാ ലാൻഡിനാണ് സാധ്യത കല്‍പിച്ചിരുന്നത് എങ്കിലും അഡെലെ റൊമാന്‍സ്‌കി, ഡെഡെ ഗാര്‍ഡ്നര്‍, ജെറമി ക്ലെയ്നര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത മൂണ്‍ലൈറ്റ് സകലരെയും ഞെട്ടിച്ചുകൊണ്ട് മികച്ച ചിത്രമാവുകയായിരുന്നു. 

നടനും സംവിധായകനുമായ വാറന്‍ വാറന്‍ ബെയ്റ്റിയും നടി ഫായെ ഡുണാവായും ചേര്‍ന്നാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് തന്ന കവറിൽ  ലാ ലാ ലാൻഡ് എന്ന് എഴുതിരുന്നതെന്ന് വാറന്‍ ബെയ്റ്റി പറഞ്ഞു. എമ്മ സ്റ്റോണ്‍- ലാ ലാ ലാൻഡ് എന്നായിരുന്നു കവറിലെ ഉള്ളടക്കം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ കവറിന് പകരം നേരത്തേ പ്രഖ്യാപിച്ച മികച്ച നടിയുടെ  കവർ തെറ്റി നല്‍കുകയായിരുന്നു. 

പ്രഖ്യാപിക്കുന്നതിന് മുന്‍പ് തങ്ങള്‍ക്കും ആശയക്കുഴപ്പമുണ്ടായിരുവെന്ന് വാറന്‍ ബെയ്റ്റിയും ഫായെ ഡുണാവായും പറഞ്ഞു.