ലോസ് ആഞ്ജലീസ്: ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന റെക്കോഡ് ലാ ലാ ലാന്റിന്റെ ഡാമിയന്‍ ചെസെല്ലെയ്ക്ക്. 32 വയസ്സ് തികഞ്ഞ് 38 ദിവസം കഴിഞ്ഞപ്പോഴാണ് ചെസെല്ലെ പുരസ്‌കാരം സ്വന്തമാക്കുന്നത്.

1931 ല്‍ അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ നോര്‍മാന്‍ തൊറങ് സൃഷ്ടിച്ച റെക്കോഡാണ് ചെസെല്ലെ പഴങ്കഥയാക്കിയത്. സിക്പ്പി എന്ന ചിത്രത്തിന് ഓസ്‌കാര്‍ നേടുമ്പോള്‍ നോര്‍മാന് 32 വയസ്സ് തികഞ്ഞ് 260 ദിവസം കഴിഞ്ഞിരുന്നു. 

മികച്ച സംവിധായകന് പുറമെ മികച്ച നടി, ഛായാഗ്രഹണം, ഒറിജിനല്‍ സംഗീതം, ഒറിജിനല്‍ സ്‌കോര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും നേടി ലാ ലാ ലാന്റ് ഓസ്‌കറില്‍ ആധിപത്യം ഉറപ്പിച്ചു.