തിരുവനന്തപുരം: അന്തരിച്ച നെടുമുടി വേണുവിനെ അനുസ്മരിക്കവെ വികാരാധീനനായി ചലച്ചിത്രതാരം കമൽഹാസന്‍. മാതൃഭൂമിന്യൂസില്‍ നെടുമുടി വേണുവിനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

കമൽഹാസന്റെ വാക്കുകളിലേക്ക്

ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല.  നെടുമുടിയുടെ ഒരു ആരാധകനാണ് ഞാന്‍. വേണുസാറിന്റെ ആരാധകനാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടന്‍ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം  പിടിച്ചത്. വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്.  വേണുവിനെ പോലെ ഒരു കലാകാരന്‍ വളരെ അപൂര്‍വമാണ്. ആ അപൂവര്‍തയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാര്‍, സംവിധായകര്‍, എന്നെപ്പോലെയുള്ള ആരാധകര്‍ എല്ലാവരും വേണുവിനെ എന്നും ഓര്‍ക്കും..

വേണുവിന് വേണ്ടി എഴുതാനുള്ള കഥകള്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. വേണുവിനെ പോലെ പ്രതിഭയാണെന്ന് പറയുന്ന ഒരു കലാകാരനെ നമുക്ക് ഇനി കിട്ടണം. അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോള്‍ ഒരുപാട് സംസാരിക്കാന്‍ കഴിഞ്ഞു. എന്റെ സ്‌നേഹം അറിയിക്കാന്‍ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു. 

Content Highlight: Kamal Haasan remembering Nedumudi Venu