തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിർവഹിച്ചത്. 

കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു.

ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടിയുടെ അന്ത്യം.

Content Highlights: Actor Nedumudi venu's body was cremated with state hounour at Shanthikavadam