കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘ നായാട്ട്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി എത്തിയ ട്രെയ്ലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു സസ്പൻസ് ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചനകൾ.

പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. നിമിഷയും ജോജുവും പോലീസ് വേഷത്തിൽ തന്നെയാണ് എത്തുന്നത്. ഷാഹി കബീറാണ് തിരക്കഥ .

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണൻ, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി എന്നിവർ

നിർവഹിക്കുന്നു. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം. മാജിക് ഫ്രെയിംസ് റിലീസ് ആണ് വിതരണം.

Content Highlights : Nayattu Official Trailer Kunchacko Boban Nimisha Sajayan Joju George