മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ജോജു ജോസഫ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നായാട്ട് ഏപ്രിൽ 8ന് തീയേറ്ററുകളിലെത്തും. സിനിമയുടെ പോസ്റ്റർ കൊച്ചിയിൽ പുറത്തിറക്കി. 

കുഞ്ചാക്കോ ബോബൻ, ജോജു ജോസഫ്, നിമിഷ സജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. മൂവരും പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും നിർമാണ പങ്കാളിത്തം വഹിക്കുന്നുണ്ട്. 

'ജോസഫ്' സിനിമയ്ക്ക് തിരക്കഥയൊരുക്കിയ ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്