​കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നായാട്ടിലെ ​ഗാനം പുറത്തിറങ്ങി. 'അപ്പലാളേ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകിയ​ ​ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണനാണ്.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാഹി കബീറാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിജീവനവും, രാഷ്ട്രിയവും കൂടികലർത്തിയ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

മ​ഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയൻ അടട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights : Nayattu Movie Song Nimisha Sajayan Joju Geotge Kunchacko Boban Martin Prakkatt