കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേർന്ന് ​ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്ത്, പി.എം ശശിധരൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

ജോസഫ് ഫെയിം ഷാഹി കബീൽ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

എഡിറ്റിങ്- മഹേഷ് നാരായണൻ. ലെെൻ പ്രൊഡ്യുസർ-ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-സബീർ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയൻ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിത്തു അഷറഫ്, സ്റ്റിൽസ്- അനൂപ് ചാക്കോ, പരസ്യകല- ഓൾഡ് മോങ്കസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Martin Prakkat, Nayattu, Movie, Kunchako Boban , Nimisha Sajayan, PM Sasidharan, shayju Khalid