കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പലാളെ..' എന്ന് തുടങ്ങുന്ന വിഡിയോ ഗാനം പുറത്തിറക്കി. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് ഈണം നല്‍കി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മധുവന്തി നാരായണാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ വകഭേദങ്ങള്‍ എല്ലാം കോര്‍ത്തിണക്കി പുറത്തുവരുന്ന നായാട്ടിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഷാഹി കബീര്‍ തിരക്കഥ എഴുതിയിരിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മഹേഷ് നാരായണാണ്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അഗ്‌നിവേശ് രഞ്ജിത്ത്, ലൈന്‍ പ്രൊഡ്യുസര്‍-  ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, സൗണ്ട് ഡിസൈനിങ്- അജയന്‍ ആടാട്ട്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്-റോണക്‌സ് സേവിയര്‍, പരസ്യകല- ഓള്‍ഡ് മങ്ക്‌സ്. മാജിക് ഫ്രെയിംസ് നായാട്ട് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കുന്നു.

Content Highlights: Appalaale Video Song Nayattu Movie, Vishnu Vijay,  Anwar Ali, Kunchacko Boban,  Martin Prakkat, Joju George, Nimisha Sajayan