അറുപത്താറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. റാം സംവിധാനം ചെയ്ത പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതുപോലെ ധനുഷ്(വടചെന്നൈ), റണ്‍ബീര്‍ കപൂര്‍(സഞ്ജു), രണ്‍വീര്‍ സിംഗ്(പത്മാവത്) തുടങ്ങിയവരെയും അവഗണിച്ചതില്‍ പ്രതിഷേധം ഉയരുകയാണ്.

തെലുങ്കു നടന്‍ രാം ചരണിന് പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹത്തിന്റെ ആരാധകരും രംഗത്ത് വന്നു. രംഗസ്ഥലം എന്ന ചിത്രത്തിലെ രാംചരണിന്റെ പ്രകടനം  മികച്ചതാണെന്നും എന്നാല്‍ ജൂറി അത് അവഗണിച്ചുവെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിന് വിക്കി കൗശലിനും അന്ധാദുന്‍ എന്ന ചിത്രത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഇതിനെതിരേയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നു. പ്രാദേശിക സിനികളിലെ അഭിനേതാക്കള്‍ എത്ര നന്നായി അഭിനയിച്ചാലും അവര്‍ അവഗണനയുടെ ബലിയാടുകളായി മാറുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlights: Ram Charan, National Award 2019, fan criticizes jury, Mammootty, Dhanush, Ranbir Kapoor, Ranveer Singh