ന്യൂഡൽഹി: അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.
ജോസഫിലെ അഭിനയത്തിന് ജോജുവിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച അഭിനേതാക്കൾക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.
സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച സഹനടനുള്ള പുരസ്കാരം ആനന്ദ് കിർകിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി.
നടി ശ്രുതി ഹരിഹരനും ചന്ദ്രചൂഡ് റായിക്കും പ്രത്യേക പരാമർശമുണ്ട്.
പുരസ്കാരം നേടിയവർ
ചിത്രം: ഹെല്ലാരോ (ഗുജറാത്തി)
മികച്ച നടൻ: ആയുഷ്മാൻ ഖുറാന (അന്ധധും), വിക്കി കൗശൽ (ഉറി).
നടി: കീർത്തി സുരേഷ് (മഹാനടി).
സഹനടൻ: സ്വാനന്ദ് കിർകിരെ (കംബാക്ക്).
സഹനടി: സുരേഖ സിക്രി (ബദായി ഹൊ).
പ്രത്യേക പരാമർശം: ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ചന്ദ്രചൂഡ് റായി, ശ്രുതി ഹരിഹരൻ (നത്തിചിരാമി).
ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണൻ (ഓള്).
മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
ആക്ഷൻ: കെ.ജി. എഫ്.
നൃത്തസംവിധാനം: ഗുമർ (പത്മാവത്).
സംഗീതസംവിധാനം: സഞ്ജയ് ലീല ബൻസാലി (പത്മാവത്).
ജനപ്രിയ ചിത്രം: ബദായി ഹൊ
പരിസ്ഥിതി വിഷയം: പാനി.
സാമൂഹിക വിഷയം: പാഡ്മാൻ.
കുട്ടികളുടെ ചിത്രം: സർക്കാരി ഏരിയ പ്രാഥമിക ഷാലെ കാസർക്കോട്.
സ്പെഷ്യൽ ഇഫക്റ്റ്: കെ.ജി.എഫ്.
പശ്ചാത്തല സംഗീതം: ഉറി
സൗണ്ട് ഡിസൈൻ: ഉറി
ഗായിക: ബിന്ദു (മായാവി മാനവെ-കന്നഡ)
ഗായകൻ: അർജിത് സിങ് (ബിന്ദെ ദിൽ)
ശബ്ദമിശ്രണം: എം.ആർ. രാജകൃഷ്ണൻ
Content Highlights : National film Awards 2019