മലയാളത്തിന്റെ ഗന്ധര്‍വ്വനാദം കെ.ജെ യേശുദാസിനെ തേടി വീണ്ടും ഒരു ദേശീയ പുരസ്‌കാരമെത്തിയിരിക്കുന്നു. എട്ടാമത് തവണയാണ് പകരം വയ്ക്കാനില്ലാത്ത ഈ സ്വരമാധുര്യത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

പി.ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ രമേശ് നാരായണന്‍ ഈണമിട്ട പോയ് മറഞ്ഞ കാലം എന്ന പാട്ടാണ്  ഗാനഗന്ധര്‍വന് പുരസ്‌കാര നേട്ടം നേടിക്കൊടുത്തത്. മാതൃഭൂമി കപ്പ ടി.വിയാണ് വിശ്വാസപൂര്‍വം മന്‍സൂറിലെ ഗാനങ്ങള്‍ പുറത്തിറക്കിയത്.

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യേശുദാസ് വീണ്ടുമൊരു ദേശീയ പുരസ്‌കാരം സ്വീകരിക്കുന്നത് . 1973 (അച്ഛനും ബാപ്പയും), 1974 (ഗായത്രി),1976 (ചിറ്റ്‌ച്ചോര്‍),1983 (മേഘസന്ദേശം),1988 (ഉണ്ണികളേ ഒരു കഥ പറയാം), 1992 (ഭരതം),1994 (സോപാനം) എന്നീ വര്‍ഷങ്ങളിലായിരുന്നു മുന്‍പത്തെ അവാര്‍ഡുകള്‍. 

 

yesudas won national award for eighth time yesudas viswasapoorvam mansoor movie song