ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. 

മികച്ച സിനിമ- വില്ലേജ് റോക്ക് സ്റ്റാര്‍സ്

മികച്ച സംവിധായകന്‍- ജയരാജ്(ഭയാനകം)

മികച്ച നടി- ശ്രീദേവി(മോം)

മികച്ച നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)

മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

​മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)

മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം- വിശ്വാസപൂര്‍വ്വം മന്‍സൂര്‍)

മികച്ച ഗായിക- സാഷാ തിരുപ്പതി (കാട്ര് വെളിയിടൈ)

മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍

മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)

മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)

മികച്ച സഹനടി- ദിവ്യ ദത്ത (ഇരാദ)

മികച്ച സഹനടന്‍- ഫഹദ് ഫാസില്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

മികച്ച എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച വിഷ്വല്‍ എഫക്ട്‌സ്- ബാഹുബലി 2

മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം

മികച്ച ദേശീയോദ്ഗ്രഥന ചിത്രം- ധപെ

മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)

മികച്ച ബംഗാളി ഫിലിം-  മയൂരക്ഷി

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച തമിഴ് ചിത്രം- ടു ലെറ്റ്

മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്‌

മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി

മികച്ച കഥേതര വിഭാഗം സിനിമ- സ്ലേവ് ജെനസിസ്(അനീസ് കെ.എം.)

മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ

പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)

പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം