അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ മലയാളികള്‍ക്ക് അഭിമാനമായാണ് പ്രിയ താരം ഫഹദ് ഫാസില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. താന്‍ അവാര്‍ഡിന് വേണ്ടിയല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നും സിനിമകള്‍ ആളുകള്‍ കണ്ടാല്‍ മതിയെന്ന് മാത്രമേ ഉള്ളൂവെന്നും പുരസ്‌കാര നേട്ടത്തിന് ശേഷം ഫഹദ് മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളത്തില്‍ ആയത് കൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ തനിക്ക് സാധിച്ചതെന്നും ഫഹദ് പറഞ്ഞു.പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ താന്‍ കാണുന്നതെന്നും ഹാസ്യരൂപേണ ഫഹദ് പറഞ്ഞു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയ മികവിനായിരുന്നു ഫഹദിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 

'സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റിലുള്ള സിനിമകള്‍ സ്വീകരിക്കുമോ എന്നായിരുന്നു.  മലയാളത്തില്‍ ആയത് കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. വലിയ സന്തോഷമുണ്ട്. ആളുകള്‍ തിയ്യേറ്ററില്‍ കയറി പൈസ കിട്ടിയാല്‍ മതി. ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിന് വേണ്ടി സിനിമയില്‍ അഭിനയിക്കുന്നില്ല. ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമേത്. സുരാജ്, അലന്‍സിയര്‍ അങ്ങനെ കൂടെയുള്ള ഒട്ടേറെ പേര്‍ എന്റെ അഭിനയത്തെ സഹായിച്ചു'. -ഫഹദ് പറഞ്ഞു

Fahad Fazil 65th National Film awards best supporting Actor Fahad Thondimuthalumn Driksakshiyum