മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തി സുരഭി ലക്ഷ്മി. മിമിന്നാമിനുങ് എന്ന ചിത്രത്തിലെ പ്രകടനമാണ് സുരഭിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരഭി നന്ദി രേഖപ്പെടുത്തിയത്.

സുരഭിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌ക്കാരം എന്നിലേക്ക് എത്തുമ്പോള്‍ ഈ അംഗീകാരം എന്നെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും ആണ് ഞാന്‍ സമര്‍പ്പിക്കുന്നത്. M80 -മൂസയിലെ പാത്തുവിനു നിങ്ങള്‍ നല്‍കിയ പൂര്‍ണ പിന്തുണയാണ് അഭിനയത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചത്. 

മിന്നാമിനുങ്ങിലൂടെ ഇങ്ങനെ ഒരു ബഹുമതി കിട്ടുമ്പോള്‍ എന്നെ തിരഞ്ഞെടുത്ത എല്ലാ ജൂറി അംഗങ്ങളോടും എന്റെ വിനീതമായ നന്ദി അറിയിക്കുന്നു. എന്നും കൂടെ നില്‍ക്കുന്ന കുടുംബത്തോടും സഹപ്രവര്‍ത്തകരോടും - പറഞ്ഞാല്‍ തീരാത്ത കടപ്പാട് ഉണ്ട്. 

എന്നെ ഇവിടെ വരെ എത്തിച്ചത് നിങ്ങളുടെ പ്രാര്‍ഥനയും സപ്പോര്‍ട്ടും ഒന്ന് തന്നെയാണ്. ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ട്, ഇതുവരെ നിങ്ങള്‍ നല്‍കിയ പിന്തുണ ഇനിയും ഏന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം-സുരഭി