മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭിക്ക് അഭിനന്ദനപ്രവാഹം. സുരഭിക്ക് അവാര്‍ഡ് കിട്ടിയതില്‍ പെരുത്ത് സന്തോഷമുണ്ടെന്നാണ് എം.80 മൂസയിലെ സഹതാരം വിനോദ് കോവൂരിന്റെ പ്രതികരണം. അവാര്‍ഡ് കിട്ടിയ വാര്‍ത്ത കേട്ടപ്പോള്‍ സുരഭി കരഞ്ഞെന്നും വിനോദ് ഫെയസ്ബുക്കില്‍ കുറിച്ചു.

വിനോദ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഞമ്മളെ പാത്തൂന് ഇങ്ങളെ സുരഭി ലക്ഷമിക്ക് ദേശീയ പുരസ്‌കാരം. ഞമ്മക്ക് പെരുത്ത് സന്തോഷം. ഇന്ന് കാലത്ത് സലാലയില്‍ തണല്‍ സലാലയുടെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്ന സംഘാടകരാണ് അവാര്‍ഡ് വിവരം അറിയച്ചത്: സന്തോഷം കൊണ്ട് ഞമ്മളെ പാത്തു കരഞ്ഞു. സംസ്ഥാന അവാര്‍ഡില്‍ ജൂറി പരാമര്‍ശം ആയപ്പോള്‍ ഞമ്മള് ഓളോട് പറഞ്ഞിനി ദേശീയ തലത്തില്‍ ഞമ്മള് നേടുംന്ന്. ആ പ്രാര്‍ത്ഥന പടച്ചോന്‍ കാത്തു. ഞമ്മളെ പാത്തു ആരാ മോള്‍.