അറുപത്തിയൊന്നാം ജന്മദിനത്തിന്റെ നിറവിലാണ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

'നിങ്ങളോടൊപ്പം ഉള്ള ഏറ്റവും പ്രിയപ്പെട്ട ചിത്രം ,നിങ്ങൾ കാരണമാണ് ഞാൻ ഇവിടെയെത്തിയത്' എന്നീ ഹാഷ് ടാഗുകളോടെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം നടൻ ആസിഫ് അലി പങ്കുവച്ചത്.

"ആരാണ് ആ നടന വിസ്മയത്തിന്റെ മുന്നിൽ കോരിത്തരിച്ചു നിന്ന് പോവാത്തത് ? അദ്ദേഹത്തിന്റെ സിനിമകൾ സംഭവിച്ച കാലഘട്ടത്ത് സിനിമയേ സ്നേഹിച്ചതും , സിനിമയിൽ എത്തിപ്പെട്ടതും എല്ലാം ഭാഗ്യം .ഒപ്പം എന്നെങ്കിലും അഭിനയിക്കാൻ സാധിക്കട്ടെ എനിക്ക് ..പിറന്നാൾ ആശംസകൾ ലാലേട്ടാ..." എന്നാണ് നടി സംയുക്ത മേനോൻ കുറിച്ചത്.

"ഭൂമിയിലെ താരരാജാവിന്, പഴയതിനേക്കാൾ പതിന്മടങ്ങ് സൗഹൃദം ഉള്ളിൽ കൊണ്ട് നടക്കുന്ന, ആ പഴയ മോഡൽ സ്‍കൂൾ സീനിയർ ലാലേട്ടന് സ്‍നേഹം നിറഞ്ഞ ജന്മദിനാശംസകൾ. എന്നും ജീവിതമൊരു ആഘോഷമാക്കി മാറ്റിയ അങ്ങയ്ക്ക് ഇനിയുള്ള കാലവുമെന്നത്തെയും പോലെ ഞങ്ങളെ ആ നടന വിസ്‍മയത്തിലാറാടിക്കുമാറാകട്ടേ. സ്‍നേഹവും പ്രാർഥനയും എപോഴും എന്നും.". ​ഗായകൻ ജി വേണു​ഗോപാൽ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

'മോളിവുഡിന്റെ ദൈവം' എന്ന ഹാഷ്ടാ​ഗോടെയാണ് നടൻ ഉണ്ണി മുകുന്ദൻ ആശംസകൾ പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി പ്രമുഖർ താരത്തിന് ജന്മദിനാശംസകൾ നേർന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

Content Highlights :Malayalam Stars Birthday wishes to Mohanlal