നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ ജയസൂര്യ. ​ഗുരുനാഥനെന്ന് അഭിസംബോധന ചേർന്നാണ് താരത്തിന്റെ ആശംസാക്കുറിപ്പ്.

"ഇന്ന് ലാലേട്ടന്റെ ജന്മദിനം ,
കാഴ്ച്ചയുറച്ച നാൾമുതൽ കാണുന്ന മുഖമാണ്. സ്വാഭാവികമായും അതിനോട് അത്ഭുതം കലർന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിയ്ക്കും ഉണ്ടാവും. ഈയടുത്തായി ചില കഥാപാത്രങ്ങൾ അനുഭവിക്കുമ്പോൾ ,അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയ നിമിഷങ്ങൾ ചില കലാകാരൻമാർക്ക് ഉണ്ടായിട്ടുള്ളത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത് .

ഇതിനെകുറിച്ച് ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാൻ ചോദിച്ചിട്ടുണ്ട് " ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ.. ? ലാലേട്ടൻ പറയും " മോനേ അത് നമ്മളലല്ലോ നമ്മൾ പ്രകൃതിയെ ഏൽപ്പിക്കയല്ലേന്ന്. ഈ പ്രകൃതിയെ എൽപ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂർണ്ണത , ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാൾ അങ്ങനെയാവാൻ ? ലാലേട്ടൻ എന്ന് മുതലായിരിക്കും ആ പൂർണ്ണതയിൽ എത്തീട്ടുണ്ടാകുക ?എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ " മുതൽ തന്നെയെന്ന്.
പ്രിയ ഗുരുനാഥന്
ജന്മദിനാർച്ചന
ജയസൂര്യ"


content highlights : jayasurya birthday wishes to mohanlal