മോഹന്‍ലാലിന്റെ ഭാവി ചിലപ്പോള്‍ ഇങ്ങനെയാകാം, വേറിട്ട ആശംസയുമായി ഒരു ആര് ജെ ആരാധകന്
May 21, 2020, 12:58 PM IST
മോഹന്‍ലാലിന്റെ ജന്മദിനത്തില് വേറിട്ടൊരു ആശംസാ വീഡിയോയുമായി ക്ലബ് എഫ് എമ്മിലെ ആര് ജെ വിജയ്. മോഹന്‍ലാല്‍ എന്ന നടന്റെ ഭാവിയെന്താകുമെന്ന് പ്രവചിക്കുകയാണ് വിജയ്. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള ബ്രാന്‍ഡ് ഐക്കണ്‍ ആയേക്കാമെന്നും സംവിധായകനായി ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റിമറയ്ക്കുമെന്നും ഭാരതരത്ന കൈയെത്തിപ്പിടിച്ചേക്കാമെന്നും ചെരിഞ്ഞ തോളുമായി അദ്ദേഹം ഹോളിവുഡിലെത്തുന്നതും നമ്മള് കാണുമെന്നും വിജയ് പറയുന്നു.