ന്നൈപ്പോലൊരുവനിലാണ് ഞാനും ലാൽസാറും ഒന്നിക്കുന്നത്. എന്റെ അനുഭവത്തിൽ അഭിനയിക്കാനറിയാത്ത നടനാണ് അദ്ദേഹം. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ. നമ്മൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്നുകരുതുക. 

വിശേഷങ്ങൾ പരസ്പരം ചോദിച്ചറിയും. അതുപോലെയാണ് ലാൽസാറിന്റെ അഭിനയം. വല്ലാത്തൊരു ഒഴുക്കും താളവും ആ പെരുമാറ്റത്തിൽ കാണാം. 

ലോകസിനിമയിലെ മഹാനടന്മാർക്കൊപ്പം ഇതാ മലയാളത്തിന്റെ അഭിനയഗോപുരം എന്നു കാണിച്ചുകൊടുക്കാൻ എനിക്ക് മറ്റൊരാളെ ചിന്തിക്കേണ്ടതില്ല. 

Content Highlights: Kamal Haasan About Mohanlal on his birthday