ഹാനടന് പിറന്നാള്‍ ആശംസകളുമായി പ്രിയ സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍. പഴയ ഓര്‍മകള്‍ പങ്കുവെച്ച് കൊണ്ടാണ് അറുപതാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ മോഹന്‍ലാലിന് പ്രിയദര്‍ശന്‍ ആശംസ നേര്‍ന്നിരിക്കുന്നത്. 

ഇരുവരുമൊന്നിച്ച് ഇരിക്കുന്ന ഒരു പഴയകാലം ചിത്രമാണ് ആശംസയ്‌ക്കൊപ്പം പ്രിയദര്‍ശന്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ചിത്രം. 

'ഉറങ്ങുന്നതിന് മുന്‍പ് ഏറെ ദൂരങ്ങള്‍ ഇനിയും നിനക്ക് കീഴടക്കാനുണ്ട്... പ്രിയ ലാലുവിന് പിറന്നാളാശംസകള്‍... ദൈവം അനുഗ്രഹിക്കട്ടെ', എന്നാണ് ചിത്രത്തിനൊപ്പം പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്.

കുറെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍; അറബികടലിന്റെ സിംഹം' അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിന്റെ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായന്നൊണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമ തിയ്യറ്ററില്‍ തന്നെയാവും റിലീസ് ചെയ്യുകയെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Content Highlights: Director Priyadarshan wishes actor Mohanlal on his birthday, Mohanlal @ 60