ജന്മദിനത്തില്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് മോഹന്‍ലാലിന് നല്‍കിയ ആശംസാകത്തിലെ വരികളാണിത്. സമൂഹത്തിനും കേരള പോലീസിനും മോഹന്‍ലാലാല്‍ നിസ്വാര്‍ഥമായി നല്‍കിയ സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദിയും സന്തോഷവും അറിയിച്ചുകൊണ്ടാണ് കത്ത്.

കേരള പോലീസിനെ പ്രശംസിച്ച് മോഹന്‍ലാല്‍ മുമ്പ് വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രത്തിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുള്ള ചിത്രം കണ്ട് ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ടെന്നും നല്ലൊരു ജന്മദിനമാകട്ടെയെന്നാശംസിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

കൊറോണ വൈറസ് മഹാമാരി അതിവേഗം പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ കേരള പോലീസിന്റെ സത്യസന്ധനായ സുരക്ഷാ അംബാസിഡറായി സേവനമനുഷ്ഠിക്കാന്‍ തോന്നിയ ലാലിനെ പോലീസിലെ ഒരംഗത്തെപ്പോലെയാണ് കാണുന്നതെന്നും ഡിജിപി കത്തിലൂടെ പറയുന്നു.

DGP Loknath Behera

Content Highlights : DGP Loknath Behera IPS wishes Mohanlal on his 60th birthday letter viral