ബിബിന്‍ ജോര്‍ജിനെ നായകനാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത മാര്‍ഗംകളിയിലെ ഗാനം പുറത്തിറങ്ങി. തനിക്ക് സ്‌ക്രിപ്റ്റ് എഴുതാനും അഭിനയിക്കാനും മാത്രമല്ല പാട്ടു പാടാനും അറിയാം എന്ന് ബിബിന്‍ തെളിയിക്കുകയാണ് ഇപ്പോള്‍ ഈ  ചിത്രത്തിലൂടെ. 

'നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍...' എന്നു തുടങ്ങുന്ന ആലപിച്ചിരിക്കുന്നത് ബിബിന്‍ ആണ്. 96ലെ ജാനു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗൗരി കിഷനും ബിബിനാണു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് . ഒരു കാലത്ത് മഹാരാജാസ് കോളേജില്‍ അബിന്‍രാജ് എന്ന സഹപാഠി എഴുതി കുട്ടികള്‍ പാടി നടന്ന ഗാനമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. 

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന 'മാര്‍ഗ്ഗംകളി'യില്‍ നമിത പ്രമോദാണ് നായിക. കോമഡിയും പ്രണയവും ഇടകലര്‍ത്തി പറയുന്ന ചിത്രത്തില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Content Highlights : Margamkali Movie Song Sung By Bibin George music Gopi Sundar