വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന മാര്‍ഗംകളിയിലെ ഗാനം പുറത്തിറങ്ങി. 'ശിവനെ അന്തോം കുന്തോം' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സല്‍ ആണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു.

ശ്രീജിത്ത് വിജയനാണ് മാര്‍ഗംകളി സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. 

നമിത പ്രമോദ്, ഗൗരി കിഷന്‍, സൗമ്യ എന്നിവര്‍ ബിബിന്റെ നായികമാരായെത്തുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ടെയിനറാണെന്നാണ് ട്രെയിലര്‍ പറയുന്നു.

ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ഡയലോഗുകള്‍ രചിക്കുന്നത് ബിബിന്‍ ജോര്‍ജ് തന്നെ. വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു, ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ

Content Highlights : Margamkali Movie song Afsal Gopi Sundar BK Harinarayanan Bibin George Sreejith Vijayan