രു ചെറിയ ഇടവേളയ്ക്ക് ശേഷം നമിത പ്രമോദ് നായികയായെത്തിയ ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിബിന്‍ ജോര്‍ജാണ് നമിതയുടെ നായകന്‍. പുറംമോടിയിലല്ല സൗന്ദര്യമെന്നു കാണിച്ചു തരുന്ന ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു രംഗം ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നമിത.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത മാര്‍ഗ്ഗംകളി'യില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

അനന്യാ ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശശാങ്കന്‍ മയ്യനാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. 

Content Highlights : Margamkali Movie scene Starring Namitha Pramod Bibin George Directed By Sreejith vijayan