കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കുശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗംകളി. അനന്യാ ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഒരു പ്രണയമുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ദൃശ്യവത്കരിക്കുന്നത്. തിരക്കഥാകൃത്തായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായിക. സിദ്ദിഖ്, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തികൃഷ്ണ, ഗൗരി ജി. കിഷന്‍, സുരഭി, ബിന്ദു പണിക്കര്‍, സൗമ്യാ മോഹന്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. ശശാങ്കന്‍ മയ്യനാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.

Content Highlights : Margamkali movie review