മാര്‍ഗംകളി എന്ന ചിത്രത്തിലെ എന്നുയിരെ എന്നകമേ .... എന്ന ഗാനം ശ്രദ്ധ നേടുമ്പോള്‍ സന്തോഷത്തിലാണ് ഗായകന്‍ അക്ബര്‍ ഖാന്‍. തന്റെ സംഗീത ജീവിതത്തില്‍ നേരിട്ട നിരവധി അവഗണനകള്‍ ഷോകളില്‍ പങ്കുവെയ്ക്കുമ്പോളും അക്ബറിന് ആരോടും പരാതിയും പരിഭവവും ഇല്ല.

ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം മാര്‍ഗ്ഗംകളിയിലാണ് റിയാലിറ്റി ഷോയിലെ മിന്നും താരമായ അക്ബര്‍ ഖാന്‍ ആദ്യമായി പാടിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ അക്ബറും സിത്താരയും ചേര്‍ന്നാണ് എന്നുയിരെ എന്നകമേ എന്ന ഗാനം പാടിയിരിക്കുന്നത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് പാട്ടിനു ലഭിച്ചത്. പാട്ടിനു വേണ്ടി തന്റെ വിദ്യാഭ്യാസം പോലും പകുതിയില്‍ ഒഴിവാക്കിയ അക്ബര്‍ നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. 

സിനിമയിലേക്കുള്ള തന്റെ പ്രവേശം ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തിയ ഗാനത്തിലൂടെയായതില്‍ അക്ബര്‍ ഏറെ സന്തോഷവാനാണ്.

Content Highlights: Margamkali movie ennuyire ennakale song, singer Akbar Khan debut, sithara Krishnakumar, Bibin George, Namitha Pramod, Gopi Sundar