ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി, ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയിയിലെ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. ഹരീഷ് കണാരന്‍ അഭിനയിക്കുന്ന ടിക് ടോക് ഉണ്ണിയെന്ന വേറിട്ട കഥാപാത്രത്തിന്റെ ടീസര്‍ സോഷ്യല്‍മീഡിയയിലടക്കം ശ്രദ്ധ നേടുന്നു.

'നുള്ളിക്കളയാന്‍ ഞാന്‍ പാലുണ്ണിയോ, പുഴുങ്ങിക്കളയാന്‍ ഞാന്‍ മുട്ടേടെ ഉണ്ണിയോ അല്ല, ഇത് ടിക് ടോക് ഉണ്ണിയാ' എന്ന മാസ്‌ ഡയലോഗോടെ സ്ലോ മോഷനില്‍ നടന്നു വരുന്ന കണാരന്റെ വേറിട്ട ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ടെയിനറാണെന്നാണ് ട്രെയിലര്‍ പറയുന്നു.

ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ഡയലോഗുകള്‍ രചിക്കുന്നത് ബിബിന്‍ ജോര്‍ജ് തന്നെ. വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബി.കെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ.

Content Highlights : Margamkali movie character teaser Hareesh Kanaran as tik tok Unni