• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

അദ്ദേഹം അമ്മയെ ഫോണിൽ വിളിച്ചു, ആശ്വസിപ്പിച്ചു; സൂപ്പർ സ്റ്റാറിലുപരി 'സൂപ്പർ ഹ്യൂമൺ' ആണ് മമ്മൂക്ക

Sep 7, 2020, 05:15 PM IST
A A A

നിങ്ങൾക്ക് തങ്കം പോലൊരു മനസാണുള്ളത്., അത് ഈ മേഖലയിൽ അപൂർവ്വവുമാണ്, അതുകൊണ്ടായിരിക്കാം നിങ്ങളിത്ര സ്നേഹിക്കപ്പെടുന്നതും,

mammootty, Pealre Maany
X

മമ്മൂട്ടിക്കൊപ്പം പേളി മാണി | Photo: https://www.instagram.com/pearlemaany/

69-ാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ഈയവസരത്തിൽ മമ്മൂട്ടിയെന്ന സൂപ്പർതാരത്തിലുപരി വ്യക്തിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ആശ്വാസവുമായെത്തിയ മമ്മൂട്ടിയെക്കുറിച്ചാണ് പേളിയുടെ കുറിപ്പ്

“നിങ്ങളെയെല്ലാവരെയും പോലെ ധാരാളം മമ്മൂക്ക ചിത്രങ്ങൾ കണ്ടാണ് ഞാനും വളർന്നത്. ഞാൻ സിനിമയിലേക്ക് വരുമെന്നോ അദ്ദേഹത്തെ നേരിൽ കാണുമെന്നോ എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലെ ചില നായകന്മാർ യഥാർത്ഥ ജീവിതത്തിൽ അതിലും വലിയ നായകന്മാരാണെന്ന് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. മമ്മൂക്ക അതുപോലൊരു ഹീറോ ആണ്. അദ്ദേഹമൊരു പ്രചോദനമാണ്. അദ്ദേഹത്തിനൊപ്പം മനോഹരമായ നിരവധി മുഹൂർത്തങ്ങൾ, മനോഹരമായ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്.

പക്ഷേ ഈ ചിത്രമെടുത്ത ദിവസം ഒരുപാട് സ്പെഷൽ ആയ ഒന്നാണ്. അന്നായിരുന്നു ‘ പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ഷൂട്ടിംഗ് ദിവസം. അതേ ദിവസം രാവിലെ തന്നെയാണ് എനിക്ക് എന്റെ അമ്മാവനെ നഷ്ടപ്പെട്ടത് (അമ്മയുടെ ഇളയ സഹോദരൻ). എന്റെ മുഴുവൻ കുടുംബാംഗങ്ങളും മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി ബാംഗ്ലൂരിലേക്ക് പോയെങ്കിലും ജോലിയാണ് പ്രാധാന്യം, ഷൂട്ടിംഗ് നടക്കണം എന്നു പറഞ്ഞ് എന്നോട് വരേണ്ടെന്ന് അച്ഛൻ പറഞ്ഞു. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാൻ സെറ്റിലെത്തി. പലതരം വികാരങ്ങളിലൂടെയാണ് ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്നത്. കരയുന്നുണ്ട്, എന്നാൽ കരയാതിരിക്കാനും ശ്രമിക്കുന്നുണ്ട്. കാരണം എന്റെ കണ്ണുകൾ വന്നുവീർക്കും. ചിത്രീകരിക്കാൻ പോവുന്നത് ഒരു കോമഡി രം​ഗമാണ് താനും.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Growing up I used to watch a lot of Mammookka movies like all of you. Never in my wildest dreams did I think I’ll enter media or that I’ll even get to meet him in real life. When I did... I realised that some Heros in Movies are actually greater hero’s in real life. Mammookka is one such Hero. He is an inspiration. There are so many moments beautiful moments that I treasure but This day was extremely special because it was my first day of shoot with him on the sets of “Pullikkaran Stara” and I had lost my uncle on the same day early morning. (My mother’s youngest brother). As my whole family was off to Banglore for the funeral. My dad said work comes first and you have to stay back for the shoot. It wasn’t easy but I stayed back and went on set wearing a smile. I was at the set with mixed emotions. Crying but trying not to because I dint want my eyes to swell up, the scene we were shooting that day was in fact a funny scene. Soon Mammookka arrived on set and he somehow already knew what had happened to me. He walked up to me. spoke to me. Consoled me but the most beautiful part was, he asked me to call my mother. spoke to my her over the phone and consoled her. I mean. He dint have to do that. He is a super star! But he is a super ‘Human’ First. I will always consider the opportunity to have met him and known him as a blessing. He is a Gem. And i will forever be his fan girl. Happy Birthday Mammookka. You have a heart of Gold, and it’s rare to find in this industry ❤️ perhaps that’s why you are so loved. @mammootty

A post shared by Pearle Maaney (@pearlemaany) on Sep 7, 2020 at 12:47am PDT

കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്ക സെറ്റിലെത്തി. എങ്ങനെയോ എന്റെ കാര്യം മമ്മൂക്ക നേരത്തെ അറിഞ്ഞിരുന്നു. അദ്ദേഹം എന്റെ അരികിലേക്ക് വന്നു, എന്നോട് സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചു. പക്ഷേ ഏറ്റവും മനോഹരമായ കാര്യമെന്തെന്നാൽ, അദ്ദേഹം എന്നോട് അമ്മയെ ഫോണിൽ വിളിക്കാൻ പറഞ്ഞു. ഫോണിൽ അമ്മയോട് സംസാരിച്ചു, അമ്മയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന് അതൊന്നും ചെയ്യേണ്ട കാര്യമില്ല, അദ്ദേഹമൊരു സൂപ്പർസ്റ്റാറാണ്. പക്ഷേ അതിലുമുപരി അദ്ദേഹം ഒരു സൂപ്പർ ‘ ഹ്യൂമൻ’ കൂടിയാണ്. അദ്ദേഹത്തെ കാണാനും മനസ്സിലാക്കാനും ലഭിക്കുന്ന ഓരോ അവസരവും ഞാൻ അനുഗ്രഹമായി കരുതുന്നു. അദ്ദേഹമൊരു മാണിക്യമാണ്. എന്നും ഞാനദ്ദേഹത്തിന്റെ ആരാധികയായിരിക്കും. ജന്മദിനാശംസകൾ മമ്മൂക്ക. നിങ്ങൾക്ക് തങ്കം പോലൊരു മനസാണുള്ളത്., അത് ഈ മേഖലയിൽ അപൂർവ്വവുമാണ്, അതുകൊണ്ടായിരിക്കാം നിങ്ങളിത്ര സ്നേഹിക്കപ്പെടുന്നതും, മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചു..

തന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ മമ്മൂട്ടിയ്ക്കൊപ്പം നിന്ന് പകർത്തിയ അമ്മയുടെ ചിത്രവും പേളി പങ്കുവച്ചിട്ടുണ്ട്.

Content Highlights: Pearly Maaney birthday Wishes To Mammootty

PRINT
EMAIL
COMMENT

 

Related Articles

മലയാള സിനിമക്ക് അഭിമാനമായി നിലകൊള്ളുന്ന ഇന്ദുചൂഡനും നരിയും; 'നരസിംഹ'ത്തിന്റെ 21 വർഷങ്ങൾ
Movies |
Movies |
ഭക്തിയും നി​ഗൂഢതയും ഇഴ ചേർന്ന 'നസ്രേത്തിൻ നാട്ടിലെ'; ദ പ്രീസ്റ്റിലെ ആദ്യ ​ഗാനം ഏറ്റെടുത്ത് ആസ്വാദകർ
Videos |
ഇരുട്ടിന്റെ കറുപ്പും ചോരയുടെ മണവും; ഒന്നൊന്നര ഐറ്റവുമായി മമ്മൂട്ടിയും മഞ്ജു വാര്യരും
Movies |
ഇച്ചാക്കയ്ക്കൊപ്പം; മമ്മൂട്ടിയുടെ വീട്ടിൽ വിരുന്നെത്തി മോഹൻലാൽ
 
  • Tags :
    • Mammootty
    • Pearly Maaney
More from this section
Mammootty Birthday wishes
നടനവിസ്മയത്തിന് പിറന്നാൾ ആശംസകൾ നേരാം...
കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ (നടൻ )പ്രസ്ഥാനം; ആശംസകളുമായി ഷാജി കൈലാസ്
കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ (നടൻ )പ്രസ്ഥാനം; ആശംസകളുമായി ഷാജി കൈലാസ്
Mathilukal
ആയിരങ്ങളിൽ നിന്ന് കോടികളിലേക്കെത്തിച്ച മഹാനടൻ; അഴീക്കോട് പറഞ്ഞു
ആരും ഓർക്കാതിരുന്ന സൗഹൃദ ദിനം ആശംസിച്ച മമ്മൂക്ക; 'ഡാഡി കൂളി'ന് ജന്മദിനാശംസകൾ നേർന്ന് ജിപി
ആരും ഓർക്കാതിരുന്ന സൗഹൃദ ദിനം ആശംസിച്ച മമ്മൂക്ക; 'ഡാഡി കൂളി'ന് ജന്മദിനാശംസകൾ നേർന്ന് ജിപി
Mammootty Babu Shahir Movies
ലാംബി സ്കൂട്ടറിൽ മമ്മൂക്ക വരും, ആളുകൾ പിറുപിറുക്കും: ദേ മേളയിലെ നടൻ...
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.