പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച ആശംസകള്‍ക്കും സ്‌നേഹത്തിനും കൃതജ്ഞത രേഖപ്പെടുത്തി മലയാളത്തിന്റെ നിത്യയൗവനം മമ്മൂട്ടി. സാധാരണ ഗതിയില്‍ പിറന്നാള്‍ വലിയ രീതിയില്‍ കൊണ്ടാടാന്‍ മടിക്കുന്ന ഒരാളാണ് താനെന്നും എന്നാല്‍ വീട്ടിലെ ഒരംഗത്തെ പോലെ കണ്ട് എല്ലാവരും തന്റെ പിറന്നാള്‍ ദിനം വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നത് കണ്ടപ്പോള്‍ അനുഗ്രഹിക്കപ്പെട്ടവനായി തോന്നിയെന്നും മമ്മൂട്ടി കുറിക്കുന്നു. 

മുഖ്യമന്ത്രി മുതലുളള നിരവധി നേതാക്കള്‍, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ ഹസ്സന്‍ തുടങ്ങി എണ്ണമറ്റ അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, സിനിമാ മേഖലയിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, 
പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍ തുടങ്ങി ജന്മദിനാശംസകള്‍ അറിയിച്ച എല്ലാവരേയും മമ്മൂട്ടി കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. എല്ലാവരേയും തുടര്‍ന്നും രസിപ്പിക്കുന്നത് തുടരുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്..


Content Highlights:Overwhelmed and humbled by all the love today on my birthday - Mammootty