മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ രണ്ട് പേരുകൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻമാർ. സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ് മമ്മൂട്ടി. ജന്മദിനത്തിൽ പ്രിയ സഹോദരനെക്കുറിച്ച് സുഹൃത്തിനെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നു.