മലയാളികൾ സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി 70-ന്റെ നിറവിൽ. ഇക്കാലയളവിൽ നിരവധി മമ്മൂട്ടിക്കഥാപാത്രങ്ങളെ നമ്മൾ കണ്ടു. ഒരുപക്ഷേ കേരളത്തിലെ വ്യത്യസ്തമായ പ്രാദേശിക വാമൊഴികളെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന നേട്ടം മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. രാജമാണിക്യത്തിലെ ബെല്ലാരി രാജ, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചൻ, പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, പ്രാഞ്ചിയേട്ടൻ തുടങ്ങിയവ അതിൽ ചിലതുമാത്രം. വാമൊഴികളിലൂടെ മമ്മൂട്ടി അനശ്വരമാക്കിയ ചില കഥാപാത്രങ്ങളെ പരിചയപ്പെടാം.