തിരുവനന്തപുരം: 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മമ്മുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്ണന്‍. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് കോടിയേരി ഫെയ്‌സ്ബുക്കിലൂടെയുള്ള ആശംസയിൽ പറഞ്ഞു.

കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പ്രരിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിന്റെ നിറവില്‍, ഹൃദയപൂര്‍വ്വം ജന്‍മദിനാശംസകള്‍ നേരുന്നു. അഭ്രപാളികളില്‍ അഭിനയ മികവിന്റെ കൈയ്യൊപ്പ് ചാര്‍ത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. 

സമൂഹത്തിന്റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിന്റെ ഭാവ ഗരിമയെ ഇഷ്ടപ്പെടുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സഹോദരതുല്യമായ സ്‌നേഹവായ്‌പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതല്‍ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.

Content Highlights: kodiyeri balakrishnan-greetings birthday-Actor Mammootty