മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷന്‍, വോയ്‌സ് ഓഫ് ദ മില്ലേനിയം, ഇന്ത്യയുടെ വാനമ്പാടി തുടങ്ങിയ വിശേഷണങ്ങള്‍ എത്രതന്നെ വാരിക്കോരി ചൊരിഞ്ഞാലും മതിയാവില്ല ആ സ്വരമാധുരിയ്ക്ക്. മൂന്നു തലമുറകളെ പാടിയുറക്കിയ ഈ അത്ഭുതഗായിക നവതിയുടെ നിറവിലാണ്, ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ ലതാ മങ്കേഷ്‌കര്‍ ശബ്ദം നല്‍കിയത് നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ക്ക്. ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ പത്ത് ഗാനങ്ങള്‍ കേള്‍ക്കാം.

1. തേരേ ബിനാ സിന്ദഗി സേ

ഗായകന്‍ : കിഷോര്‍ കുമാര്‍
ചിത്രം : ആന്ധി
സംഗീതം ആര്‍ ഡി ബര്‍മന്‍
വരികള്‍ : ഗുല്‍സാര്‍
അഭിനയിച്ചത് : സുചിത്ര സെന്‍, സഞ്ജീവ് കുമാര്‍
സംവിധാനം : ഗുല്‍സാര്‍

2. ലഗ് ജാ ഗലേ
ചിത്രം : വോ കോന്‍ ഥേ
സംഗീതം : മദന്‍ മോഹന്‍
വരികള്‍ : രാജാ മെഹദി അലി ഖാന്‍
അഭിനയിച്ചത് : മനോജ് കുമാര്‍, സാധന
സംവിധാനം : രാജ് ഖോസ്ല

3. അജീബ് ദാസ്താന്‍ ഹേ യേ
ചിത്രം : ദില്‍ അപ്നാ ഔര്‍
സംഗീതം : ശങ്കര്‍ ജയ്കിഷന്‍
അഭിനയിച്ചത് : രാജ് കുമാര്‍, മീനാ കുമാരി
സംവിധാനം : കിഷോര്‍ സാഹു

4. ബാഹോ മേം ചലേ ആ
ചിത്രം : അനാമിക
സംഗീതം : രാഹുല്‍ ദേവ് ബര്‍മന്‍
വരികള്‍ : മജ്‌റൂഹ് സുല്‍താന്‍പുരി
അഭിനയിച്ചത് : സഞ്ജീവ് കുമാര്‍, ജയാ ബാദുരി
സംവിധാനം : രഘുനാഥ് ഛലാനി

5. ജോ വാദാ കിയാ ഹോ
ചിത്രം : താജ്മഹല്‍
ഗായകന്‍ : മുഹമ്മദ് റാഫി
സംഗീതം : റോഷന്‍
വരികള്‍ : സഹീര്‍ ലുധിയാന്‍വി
അഭിനയിച്ചത് : പ്രദീപ് കുമാര്‍, ബീനാ റായ്
സംവിധാനം : എം. സാദിഖ്

6. തേരേ ലിയേ
ചിത്രം : വീര്‍ സരാ
ഗായകന്‍ : രൂപ്കുമാര്‍ റാത്തോഡ്
സംഗീതം : മദന്‍ മോഹന്‍, സഞ്ജീവ് കോഹ്‌ലി
വരികള്‍ : ജാവേദ് അക്തര്‍
അഭിനയിച്ചത് : ഷാരൂഖ് ഖാന്‍, പ്രീതി സിന്റ
സംവിധാനം : യഷ് ചോപ്ര

7. പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ

ചിത്രം : മുഗള്‍ ഇ അസം
സംഗീതം : നൗഷാദ്
വരികള്‍ : ഷക്കീല്‍ ബദയുനി
അഭിനയിച്ചത് : പൃഥ്വിരാജ് കുമാര്‍, ദിലീപ് കുമാര്‍, മധുബാല
സംവിധാനം : കെ ആസിഫ്

8. ജിയാ ജലേ
ചിത്രം : ദില്‍സേ
സംഗീതം : എ ആര്‍ റഹ്മാന്‍
വരികള്‍ : ഗുല്‍സാര്‍
മലയാളം വരികള്‍ : ഗിരീഷ് പുത്തഞ്ചേരി
അഭിനയിച്ചത് : ഷാരൂഖ് ഖാന്‍, മനീഷ കൊയ്‌രാള, പ്രീതി സിന്റ
സംവിധാനം : മണിരത്‌നം

9. ആ ജാ രേ.. പര്‍ദേശി
ചിത്രം : മധുമതി
സംഗീതം : സലില്‍ ചൗധരി
വരികള്‍ : മധുര്‍ മിലന്‍
അഭിനയിച്ചത് : ദിലീപ് കുമാര്‍, വൈജയന്തിമാല
സംവിധാനം : ബിമല്‍ റോയ്

10. സത്യം ശിവം സുന്ദരം
ചിത്രം : സത്യം ശിവം സുന്ദരം
സംഗീതം : ലക്ഷ്മികാന്ത്-പ്യാരേലാല്‍
വരികള്‍ : പണ്ഡിറ്റ് നരേന്ദ്ര ശര്‍മ്മ
അഭിനയിച്ചത് : ശശി കപൂര്‍, സീനത്ത് അമന്‍
സംവിധാനം : രാജ് കപൂര്‍

Content Highlights: lata mangeshkar top ten hits