57-ാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രയ്ക്ക് ആശംസകൾ നേർന്ന് ​ഗായിക അമ്പിളി മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

''കുട്ടിക്കാലം മുതലേ ചിത്രയേ എനിക്കറിയാം. എന്റെ അകന്ന ബന്ധു കൂടിയാണ്. ധാരാളം പ്രതിഭകൾ മലയാള സിനിമാസം​ഗീത രം​ഗത്ത് അരങ്ങുവാഴുന്ന സമയത്താണ് ചിത്ര പാടാനെത്തുന്നത്. അവർക്കിടയിൽ വളരെ പെട്ടന്ന് തന്നെ തന്റേതായ ഇടം ചിത്ര കണ്ടെത്തി. 

ഡൗൺ ടു എർ‌ത്താണ് ചിത്ര. ​ഗുരുക്കൻമാരേയും മാതാപിതാക്കളെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. ഉയരങ്ങളിലേക്ക് പോകുമ്പോഴും പിന്നിട്ട വഴി ചിത്ര മറന്നില്ല. ചെറിയവരോ വലിയവരോ ആകട്ടെ എല്ലാ സഹപ്രവർത്തകരെയും ഒരുപോലെ കാണാൻ ചിത്രയ്ക്ക് കഴിഞ്ഞു. എന്നോടൊക്കെ വലിയ സ്നേഹമാണ്. എന്റെ ഭർത്താവ് മരിച്ചപ്പോൾ ചിത്ര തിരക്കുകൾ മാറ്റി വച്ച് എനിക്കരികിൽ വരികയും ആശ്വസിപ്പിക്കുകയും ചെയ്തു. അതൊന്നും  മറക്കാനാകില്ല.

ഈ പിറന്നാൾ ദിനത്തിലും ചിത്രയ്ക്ക് നല്ലത് മാത്രം ഞാൻ ആശംസിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ചിത്രയ്ക്ക് ഉണ്ടാകട്ടെ''- അമ്പിളി പറഞ്ഞു.

Content Highlights: veteran singer Ambili talks about  KS Chithra oh her Birthday