വേദികളില്‍ കെ.എസ്.ചിത്ര നന്നായി മാര്‍ഗനിര്‍ദേശങ്ങള്‍ തരാറുണ്ടെന്ന് ഗായികയും വയലിനിസ്റ്റുമായ രൂപ. വയലിനിസ്റ്റായതിനാല്‍ ചിത്രയുടെ എല്ലാ പരിപാടികള്‍ക്കിടയിലും കൃത്യമായി ഒരു സെഷന്‍ വയലിന്‍ വായിക്കാനായി തരാറുണ്ട്. കുറേ പാട്ടുകള്‍ക്ക് ശേഷം ഒരു ഉപകരണ സംഗീതം വരുന്നത് ആളുകളില്‍ താത്പര്യമുണ്ടാക്കുന്നുവെന്നാണ് തന്റെ അനുഭവമെന്നും രൂപ പറഞ്ഞു.