മലയാളത്തിന്റെ സ്വന്തം വാനമ്പാടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയതെന്ന് മുഖ്യമന്ത്രി കുറിച്ചു.

"മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു".

അമ്പത്തിയേഴാം ജന്മദിനത്തിന്റെ നിറവിലാണ് പ്രിയ ​ഗായിക കെ.എസ് ചിത്ര. ആരാധകരും സഹപ്രവർത്തകരും രാഷ്ട്രീയ പ്രമുഖരുമുൾപ്പടെ നിരവധി പേരാണ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നത്

Content Highlights :Pinarayi Vijayan Birthday Wishes To KS Chithra