മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന റൈഡ് വിത്ത് ടൊവിനൊ നഗരത്തിനകത്തും പുറത്തുമുള്ള ബുള്ളറ്റ് ക്ലബ്ബുകള്‍ ആവേശത്തോടെ ഏറ്റെടുത്തു. പുതിയചിത്രം 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി'ന്റെ പ്രചാരണാര്‍ഥമാണ് ടൊവിനൊ തോമസ് ബുള്ളറ്റുമായി റോഡിലിറങ്ങിയത്. കോഴിക്കോട് ഭട്ട് റോഡില്‍നിന്ന് ആരംഭിച്ച യാത്ര സൗത്ത് ബീച്ചില്‍ സമാപിച്ചു.
ബീച്ചില്‍ ക്ലബ്ബ് എഫ്.എം. ഒരുക്കിയ വേദിയില്‍ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ ട്രെയ്‌ലര്‍ മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പുറത്തിറക്കി. ടൊവിനൊ തോമസ്, സംവിധായകന്‍ ജിയോ ബേബി, നിര്‍മാതാവ് റംഷി അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാട്ടിന്‍പുറത്തുകാരന്റെ പ്രണയവും സൗഹൃദവും പറയുന്ന ചിത്രത്തില്‍ അമേരിക്കക്കാരിയായ ഇന്ത്യ ജാര്‍വിസാണ് നായിക.
കേരളത്തില്‍നിന്ന് തുടങ്ങി പതിനഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള നായകന്റെ യാത്ര നര്‍മത്തിന്റെ അകമ്പടിയിലാണ് മുന്നോട്ടു പോകുന്നത്. റംഷി മുഹമ്മദ്, ആന്റോ ജോസഫ്, ടൊവിനൊ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Tovino thomas new film kilometers and kilometers trailer released