ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ റോഡ് മൂവിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ ആദ്യ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിച്ച പാരാകെ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ബുള്ളറ്റില്‍ വിദേശവനിതയ്‌ക്കൊപ്പം നാടുചുറ്റുന്ന ടോവിനോ തന്നെയാണ് പാട്ടില്‍ മുഴുവന്‍ തിളങ്ങി നില്‍ക്കുന്നത്.
യാത്രയ്‌ക്കൊത്ത പാട്ടൊരുക്കി സൂരജും കൈയ്യടി നേടുന്നു. വിനായക് ശശിധരന്റെതാണ് വരികള്‍. ഹിന്ദിയും ഇംഗ്ലീഷും മലയാളവും കലരുന്ന പാട്ട് പാടിയിരിക്കുന്നത് റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്ര ദാസ്, പ്രണവ്യ ദാസ് എന്നിവര്‍ ചേര്‍ന്നാണ്. പാട്ടിന്റെ ഹിന്ദി വരികള്‍ നിഷ നായര്‍ രചിച്ചിരിക്കുന്നു.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സിനു സിദ്ധാര്‍ഥാണ്. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.
Content Highlights: Kilometers & Kilometers Malayalam Movie song tovino thomas