സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട രജിഷ വിജയനും മികച്ച നൃത്ത സംവിധായകനുള്ള പുരസ്‌കാരം നേടിയ വിനീതും മാതൃഭൂമിയോട് പ്രതികരിക്കുന്നു.

ആദ്യ അംഗീകാരത്തിന് തിളക്കമേറെയാണ്: വിനീത്

''ഞാന്‍ അഭിനയിച്ച മിക്ക സിനിമകളുടെയും ഗാനസീനില്‍ എന്റെ സംഭാവന ഉണ്ടായിട്ടുണ്ട്. പക്ഷേ ഒഫീഷ്യലി ഞാന്‍ ആദ്യമായി കോറിയോഗ്രാഫി നിര്‍വ്വഹിച്ച  ചിത്രമാണ് കാംബോജി. ഒ.എന്‍.വി സാര്‍ രചിച്ച് എം. ജയചന്ദ്രന്‍ സാര്‍ ഈണമിട്ട ഗാനത്തില്‍ ഒരു ഗാനം ചിട്ടപ്പെടുത്താന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. ആ ഗാനത്തിന് കൊറിയോഗ്രാഫി നിര്‍ഹിക്കാന്‍ എന്നെ വിശ്വസിച്ച് ഏല്‍പിച്ച സംവിധായകന്‍ വിനോദ് മങ്കരയോടാണ് എന്റെ കടപ്പാട്. മികച്ച നൃത്ത സംവിധായകനുള്ള അംഗീകാരമാണ് വിനീതിന് കിട്ടിയത്''

ആ ഞെട്ടലിലാണ് ഞാന്‍: രജിഷ വിജയന്‍

''അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയിരിക്കുയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥ. ആദ്യ ചിത്രത്തില്‍ തന്നെ അംഗീകാരം  വന്നപ്പോള്‍ എന്റെ കാത്തിരിപ്പിന് ഫലമായെന്ന് തോന്നി. എന്റെ സ്വപ്നത്തെ പിന്തുടരാന്‍ എന്നെ അനുവദിച്ച എന്റെ മാതാപിതാക്കളോടാണ് ഞാന്‍ നന്ദി പറയുന്നത്. അനുരാഗക്കരിക്കിന്‍ വെള്ളത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം. ഈ ചിത്രത്തില്‍ ഡബ് ചെയ്യാന്‍ കഴിഞ്ഞതാണ് എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം.സംവിധായകന്‍ ഖാലിദ് റഹ്മാനോടാണ് കടപ്പാട്''