സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനും സ്വഭാവ നടനുമുള്ള പുരസ്‌കാരം നേടിയ കമ്മട്ടിപ്പാടത്തെ ബാലന്‍ ചേട്ടനും ഗംഗയ്ക്കും യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ അഭിനന്ദനം. ഗംഗയായി അഭിനയിച്ച വിനായകന്‍ മികച്ച നടനായപ്പോള്‍ ബാലന്‍ ചേട്ടനെ അവിസ്മരണീയമാക്കിയ മണികണ്ഠന്‍ അചാരി മികച്ച സ്വഭാവ നടനായി. 

കമ്മട്ടിപ്പാടമെന്ന ചിത്രത്തിന്റെ ഭാഗമായതില്‍ ഞാനും അഭിമാനിക്കുന്നു എന്നായിരുന്നു ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കമ്മട്ടിപ്പാടത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിച്ചത്.