നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനാവുന്ന കാവല്‍ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്. കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍.

തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തുന്നത്. രണ്‍ജി പണിക്കരും പ്രധാനവേഷത്തിലുണ്ട്. സുരേഷ് കൃഷ്ണ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി തുടങ്ങിയവരും താരനിരയിലുണ്ട്. നിഖില്‍ എസ്. പ്രവീണാണ് ഛായാഗ്രഹണം. രഞ്ജിന്‍ രാജ് ഒരുക്കിയ ഗാനങ്ങള്‍ നേരത്തെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്‌സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Content Highlights: Kaaval release, Suresh Gopi, new malayalam movie release, Nithin Ranji Panicker