കാവല്‍ സിനിമ തിയേറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ദൗത്യം നിറവേറ്റുമെന്ന് സുരേഷ് ഗോപി. നിരാലംബരായ സ്ത്രീകള്‍ക്ക് പ്രതീക്ഷ പകരുന്ന സിനിമയായിരിക്കും കാവല്‍ എന്നും സുരേഷ് ഗോപി ദുബായിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ജീവിതത്തിൽ ഈയടുത്തിടയ്ക്ക് സുപരിചിതരായ ഒരു കാവൽ ആ​ഗ്രഹിക്കുന്ന, കാവലിന് അർഹതയുള്ള ഒരു സമൂഹമുണ്ട്. വ്യക്തികളുമുണ്ട്. വിസ്മയ അതിലൊരാളാണ്. അതുപോലെ തന്നെ പ്രിയങ്ക, ഉത്തര, സത്യ ധർമം എന്താണെന്ന് അറിയില്ലെങ്കിലും അനുപമ തുടങ്ങി അതുപോലുള്ള ഒരുപാട് കാര്യങ്ങൾ വർധിച്ചുവരികയാണ്. നൂറു കണക്കിന് ആളുകളുണ്ട്. അങ്ങനെയൊരവസ്ഥയ്ക്കാണ് കാവൽ. സിനിമയിൽ അത് തമ്പാനാണ് ചെയ്യുന്നത്. 

ഒരുപ​ക്ഷേ ജനങ്ങൾക്ക് സുപരിചിതരായിരുന്നതും ത്രസിപ്പിച്ചിരുന്നതുമായ തിരക്കഥകൾ കുറേക്കാലമായി ജനങ്ങൾ മിസ് ചെയ്തിരുന്നു. ആ കുറവ് അവസാനിക്കാൻ പോവുകയാണ്. ഒരു സുനിശ്ചിത വിജയം ഇതിനുണ്ട് എന്നുകൂടി അറിഞ്ഞുകൊണ്ടാണ് വരനെ ആവശ്യമുണ്ട് ചെയ്തത്. പ്രേക്ഷകർക്ക് അതിഷ്ടപ്പെട്ടു, വിജയമായി. ഒരു പത്രവും നരസിംഹവും ആറാം തമ്പുരാനുമെല്ലാം വരണം. കൂടെ അഭിനയിച്ചില്ലെങ്കിലും രഞ്ജി പണിക്കർ അഭിനയിച്ച സിനിമകൾ കണ്ടിട്ടുണ്ട്. ഇതിലും അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. 

രഞ്ജി പണിക്കരുടെ ഒരുപാട് മുഖങ്ങൾ സനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്. കാവലിലെ ആ കഥാപാത്രത്തിന്റെ കണ്ണുകളിലെ ദൈന്യത ഇതിന് മുമ്പ് കണ്ടിട്ടുണ്ടാവില്ല. ആ ദൈന്യത സമ്മാനിച്ച അവസ്ഥയ്ക്കും കാവലാണ് തമ്പാനെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Content Highlights: Kaaval movie, Suresh Gopi about Ranji Panicker, Nithin Ranji Panicker