ടൊവിനോ തോമസ് നായകനാവുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ് ആണ്.
 
അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലിസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. യദു പുഷ്‍പാകരനും രോഹിതും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ഛായാഗ്രഹണം അഖിൽ ജോർജ്. ജുവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യറുമാണ് നിർമാണം. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ ടൊവിനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാവുന്നു
 
Content Highlights : Tovino thomas new movie Kala directed by Rohit VS