ടൊവിനോ നായകനാകുന്ന കള എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഇബിലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വി.എസ്. ആണ് 'കള' സംവിധാനം ചെയ്യുന്നത്. 

ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നാവിസ് സേവിയര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവിനോയും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി.എസ്. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രീകരണവേളയില്‍ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. 

പിന്നീട് ഏറെ നാളത്തെ വിശ്രമശേഷമാണ് ചിത്രത്തിന്റെ ഷൂട്ട് പുനരാരംഭിച്ചത്. കള സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കള കഠിനമായിരുന്നുവെന്നും എന്നാല്‍ സിനിമയോടുള്ള സ്‌നേഹമാണ് എല്ലാം നല്ലരീതിയില്‍ സാധ്യമാക്കിയതെന്നും ടൊവിനോ കുറിച്ചു.

Content highlights :  kala malayalam movie teaser starring tovino thomas